ബഹ്‌റൈൻ: ഫെബ്രുവരി 4 മുതൽ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു; യാത്രപുറപ്പെടുന്നതിന് മുൻപുള്ള PCR ഒഴിവാക്കി

GCC News

2022 ഫെബ്രുവരി 4, വെള്ളിയാഴ്ച്ച മുതൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സിന്റെ ഇത് സംബന്ധിച്ച തീരുമാനമാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

2022 ഫെബ്രുവരി 4 മുതൽ നടപ്പിലാക്കുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം താഴെ പറയുന്ന കാര്യങ്ങളാണ് അറിയിച്ചിരിക്കുന്നത്.

  • ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിമാനത്തിൽ കയറുന്നതിന് മുൻപ് നിർബന്ധമാക്കിയിരുന്ന PCR പരിശോധനാ സർട്ടിഫിക്കറ്റ് ഒഴിവാക്കുന്നതാണ്.
  • രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ച് PCR ടെസ്റ്റ് നടത്തുന്നതാണ്.
  • വാക്സിനെടുക്കാത്ത യാത്രികർക്ക് ബഹ്‌റൈനിലെത്തിയ ശേഷം ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്.