അബുദാബി: ലോക തേനീച്ച ദിനം ആചരിച്ചു

GCC News

അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (ADAFSA) നേതൃത്വത്തിൽ ലോക തേനീച്ച ദിനം ആചരിച്ചു. 2025 മെയ് 20-നാണ് ‘വേൾഡ് ബീ ഡേ’ ആചരിക്കുന്നത്.

അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. എമിറാത്തി തേനീച്ച കർഷകർക്ക് അചഞ്ചലമായ പിന്തുണ നൽകുന്നത് സംബന്ധിച്ച് ADAFSA ആവർത്തിച്ച് വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി കർഷകർക്ക് എമിറാത്തി ഹണിബീ ബ്രീഡിൽ നിന്നുള്ള ഉയർന്ന നിലവാരത്തിലുള്ള റാണി തേനീച്ചകളെ നൽകുന്ന നടപടികൾ തുടരുമെന്ന് ADAFSA അറിയിച്ചു. തേനീച്ച കൃഷി മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള വഴികൾ സ്വീകരിക്കുമെന്നും ADAFSA കൂട്ടിച്ചേർത്തു.