ഒമാൻ: ദോഫാർ ഗവർണറേറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം

GCC News

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ 2025 മെയ് 24 മുതൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് ദോഫാർ മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഇതിന്റെ ഭാഗമായി 2025 മെയ് 24 മുതൽ ജൂൺ 12 വരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. താഴെ പറയുന്ന രീതിയിലാണ് ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്:

  • സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ അൽ ഹൊസൻ റൌണ്ട്എബൗട്ടിൽ നിന്ന് വടക്ക് ദിശയിലേക്ക് പോകേണ്ടതാണ്.
  • സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ കിഴക്ക് ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ അൽ ഹഫ സ്ട്രീറ്റിലൂടെ വടക്ക് ദിശയിലേക്ക് പോകേണ്ടതാണ്.