ഷാർജ: ഇന്റർ-സിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തലാക്കി

GCC News

ഷാർജയിൽ നിന്നുള്ള എല്ലാ ഇന്റർ-സിറ്റി ബസ് സർവീസുകളും താത്കാലികമായി നിർത്തലാക്കിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഏപ്രിൽ, 14 ചൊവ്വാഴ്ച്ച അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം തുടരുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

യു എ ഇയിലെ കൊറോണാ വൈറസ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ടാണ് ബസ് സർവീസുകൾ നിർത്തലാക്കുന്നത്.

ഏപ്രിൽ 14 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അൽ ജുബൈൽ ബസ് സ്റ്റേഷനും അടച്ചിടാനാണ് തീരുമാനമെന്ന് ഷാർജ RTA ട്വിറ്ററിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *