രാജ്യത്തെ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധി സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിപ്പ് നൽകി. 2025 ജൂൺ 2-നാണ് QCB ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تعميم عطلة عيد الأضحى المبارك.#مصرف_قطر_المركزي#عيد_الأضحى_المبارك_قطر #EidAlAdhaQatar pic.twitter.com/OM3X9Xcn03
— مصرف قطر المركزي (@QCBQATAR) June 2, 2025
ഈ അറിയിപ്പ് പ്രകാരം QCB-യുടെ മേൽനോട്ടത്തിൽ ഖത്തറിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ് അതോറിറ്റി സ്ഥാപനങ്ങൾ എന്നിവ 2025 ജൂൺ 5, വ്യാഴാഴ്ച മുതൽ 2025 ജൂൺ 9, തിങ്കളാഴ്ച വരെ അവധിയായിരിക്കും.
ഈദുൽ അദ്ഹ അവധിയ്ക്ക് ശേഷം ഇത്തരം സ്ഥാപനങ്ങൾ ജൂൺ 10, ചൊവാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്.
രാജ്യത്തെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ച് കൊണ്ട് ഖത്തർ അമീരി ദിവാൻ കഴിഞ്ഞ ദിവസം ഒരു വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
Cover Image: Qatar News Agency.