എക്സ്പോ സിറ്റി ദുബായ്: സെപ്റ്റംബർ 30 വരെ കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും

featured UAE

2025 സെപ്റ്റംബർ 30 വരെ എക്സ്പോ സിറ്റി ദുബായിലെ മൂന്ന് പ്രധാന പവലിയനുകളിലേക്ക് കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്കാണ് ഈ പവലിയനുകളിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നത്. ദുബായ് എക്സ്പോ സിറ്റിയിലെ ടെറ, അലിഫ്, വിഷൻ എന്നീ മൂന്ന് പവലിയനുകളിലേക്കാണ് കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കിയിരിക്കുന്നത്.