സൗദി അറേബ്യയിൽ എഴുനൂറിലധികം ആർക്കിയോളജിക്കൽ സൈറ്റുകൾ പുതിയതായി രജിസ്റ്റർ ചെയ്തു. സൗദി ഹെറിറ്റേജ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.
#هيئة_التراث تُعلن عن تسجيل 744 موقعاً أثرياً جديداً بمختلف مناطق المملكة، ضمن جهودها لحماية وتوثيق التراث الوطني، ليصل عدد المواقع المسجلة في سجل الآثار الوطني إلى 10,061 موقعاً. pic.twitter.com/eOBgqnJEzR
— هيئة التراث (@MOCHeritage) June 17, 2025
744 ആർക്കിയോളജിക്കൽ സൈറ്റുകളാണ് നാഷണൽ ആന്റിക്വിറ്റീസ് രജിസ്റ്ററിൽ പുതിയതായി ചേർത്തിരിക്കുന്നത്. ഇതോടെ സൗദി അറേബ്യയിലെ രജിസ്റ്റർ ചെയ്തിട്ടുള്ള ആകെ ആർക്കിയോളജിക്കൽ സൈറ്റുകളുടെ എണ്ണം 10,061 ആയിട്ടുണ്ട്.
സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ വൈവിധ്യം, സമൃദ്ധി എന്നിവയാണ് ഇത് എടുത്ത് കാട്ടുന്നത്. സൗദി അറേബ്യയുടെ ഓരോ മേഖലകളിലും പുതിയതായി രജിസ്റ്റർ ചെയ്തിട്ടുള്ള ആർക്കിയോളജിക്കൽ സൈറ്റുകളുടെ എണ്ണം താഴെ പറയുന്നു:
- റിയാദ് – 253.
- മക്ക – 11.
- മദീന – 167.
- ഖാസിം – 30.
- ഈസ്റ്റേൺ പ്രൊവിൻസ് – 13.
- അസീർ – 54.
- തബൂക് – 72.
- ഹൈൽ – 13.
- നോർത്തേൺ ബോർഡേഴ്സ് – 2.
- ജസാൻ – 23.
- നജ്‌റാൻ – 86.
- അൽ ജൗഫ് – 10.
Cover Image: Saudi Press Agency.

