2025 സെപ്റ്റംബർ 1 മുതൽ കിംഗ് ഹമദ് ഹൈവേയിൽ തിരക്കേറിയ സമയങ്ങളിൽ വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതായി ബഹ്റൈൻ അധികൃതർ അറിയിച്ചു. ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
Heavy vehicles restricted from King Hamad Highway during peak hours starting Septemberhttps://t.co/Qy7NGsenK4
— Bahrain News Agency (@bna_en) August 6, 2025
ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹൈവേകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും, റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമാണ് ഈ നടപടി.
ഈ അറിയിപ്പ് പ്രകാരം, 2025 സെപ്റ്റംബർ 1 മുതൽ കിംഗ് ഹമദ് ഹൈവേയിൽ മൂന്ന് ടണ്ണിലധികം ഭാരമുള്ള വലിയ വാഹനങ്ങൾക്ക് തിരക്കേറിയ സമയങ്ങളിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6:30 മുതൽ 8:00 മണിവരെയും, ഉച്ചയ്ക്ക് 2:00 മുതൽ 3:00 മണിവരെയുമാണ് ഈ വിലക്ക്.
എമർജൻസി വാഹനങ്ങൾ, മുൻകൂട്ടി അനുവാദം ലഭിച്ചിട്ടുള്ള പൊതു സേവനങ്ങൾക്കുള്ള വാഹനങ്ങൾ എന്നിവയ്ക്ക് ഈ വിലക്ക് ബാധകമാക്കിയിട്ടില്ല.

