കുവൈറ്റ്: എണ്ണ ഉത്പാദന മേഖലയിലെ ആയിരത്തിലധികം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൂചന

featured GCC News

രാജ്യത്തെ എണ്ണ ഉത്പാദന മേഖലയിലെ ആയിരത്തിലധികം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് കുവൈറ്റ് ഒരുങ്ങുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കുവൈറ്റ് പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി. ഇതിന്റെ ഭാഗമായി എണ്ണ ഉത്പാദന മേഖലയിൽ ഏതാണ്ട് 1211 കുവൈറ്റ് പൗരന്മാരെ പുതിയതായി നിയമിക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.