ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ്, മലീഹ എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമ്മിക്കുന്നതിന് ഷാർജ ഭരണാധികാരി അനുമതി നൽകി. 2026 മെയ് 11-നാണ് ഷാർജ മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
اعتمد صاحب السمو الشيخ الدكتور سلطان بن محمد القاسمي، عضو المجلس الأعلى، حاكم الشارقة، مشروع إنشاء جسر مكوّن من 3 حارات يربط طريق مليحة بالطريق المؤدي إلى شارع الشيخ محمد بن زايد عند تقاطع شارع الشيخ خليفة بن زايد مع طريق مليحة، وذلك بتكلفة تبلغ 140 مليون درهم.
— sharjahmedia (@sharjahmedia) May 11, 2026
ومن المقرر بدء… pic.twitter.com/DfR0tfudVd
മലീഹ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, മലീഹ സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിലാണ് ഈ പുതിയ പാലം നിർമ്മിക്കുന്നത്. മൂന്ന് വരികളുള്ള ഈ പാലം പദ്ധതിയുടെ ആകെ ചിലവ് 140 മില്യൺ ദിർഹമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുന്ന ഈ പദ്ധതി ഒരു വർഷത്തിനിടയിൽ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ മേഖലയിൽ ഇരു വശത്തേക്കും ഗതാഗതം സുഗമമാക്കുന്നതിനും യാത്രാ സമയം 9 മിനിട്ടോളം കുറയ്ക്കുന്നതിനും ഈ പാലം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

