ദോഹ മെട്രോയുടെ ഗോൾഡ് ലൈനിൽ രണ്ട് പുതിയ മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു. ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
مستجدات خدمة مترولينك
— Doha Metro & Lusail Tram (@metrotram_qa) May 10, 2026
#مترو_الدوحة #مترولينك
metrolink Service Update
#DohaMetro #metrolink pic.twitter.com/zPUeqoTqFU
സ്പോർട് സിറ്റി, അൽ സുഡാൻ മെട്രോ സ്റ്റേഷനുകൾക്കിടയിലാണ് ഈ പുതിയ മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
- M307 മെട്രോലിങ്ക് റൂട്ട്: അൽ സുഡാൻ സ്റ്റേഷൻ എക്സിറ്റ് 1-ൽ നിന്ന് സൽവ റോഡ് നോർത്തിലൂടെ സ്പോർട്ട് സിറ്റി സ്റ്റേഷനിലേക്ക്.
- M308 മെട്രോലിങ്ക് റൂട്ട്: സ്പോർട്ട് സിറ്റി സ്റ്റേഷൻ എക്സിറ്റ് 5-ൽ നിന്ന് സൽവ റോഡ് സൗത്തിലൂടെ അൽ സുഡാൻ സ്റ്റേഷനിലേക്ക്.
ഈ പുതിയ മെട്രോലിങ്ക് റൂട്ടുകൾ 2026 മെയ് 10 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

