ഷാർജ: സർക്കാർ മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

UAE

എമിറേറ്റിലെ സർക്കാർ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 25, തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ഷാർജ അധികൃതർ അറിയിച്ചു.

ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്സസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഷാർജയിലെ പൊതുമേഖലയിൽ 2026 മെയ് 25, തിങ്കളാഴ്ച മുതൽ മെയ് 29, വെള്ളിയാഴ്ച വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്സസ് വ്യക്തമാക്കിയിട്ടുണ്ട്. അവധിയ്ക്ക് ശേഷം സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ 2026 ജൂൺ 1, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.

WAM