കുവൈറ്റ്: സെപ്റ്റംബർ 1 മുതൽ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തും

featured GCC News

2025 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് കുവൈറ്റ് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. 2025 ഓഗസ്റ്റ് 30-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2026 ജൂൺ 14 വരെയാണ് ഈ നിയന്ത്രണം. 2025 സെപ്റ്റംബർ 1 മുതൽ 2026 ജൂൺ 14 വരെ താഴെ പറയുന്ന തിരക്കേറിയ സമയങ്ങളിലാണ് കുവൈറ്റിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തുന്നത്:

  • രാവിലെ 6:30 മുതൽ രാവിലെ 9:00 വരെ.
  • ഉച്ചയ്ക്ക് 12:30 മുതൽ വൈകീട്ട് 3:30 വരെ.

2026 ജൂൺ 14 മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ഉച്ചയ്ക്ക് 12:30 മുതൽ വൈകീട്ട് 3:30 വരെ പ്രധാന റോഡുകളിൽ ട്രക്കുകൾക്കുള്ള വിലക്ക് തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും, റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം.