പതിനൊന്നാമത് ദുബായ് ഡിസൈൻ വീക്ക് 2025 നവംബർ 4-ന് ആരംഭിക്കും

featured GCC News

ദുബായ് ഡിസൈൻ വീക്കിന്റെ പതിനൊന്നാമത് പതിപ്പ് 2025 നവംബർ 4-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

പതിനൊന്നാമത് ദുബായ് ഡിസൈൻ വീക്ക് 2025 നവംബർ 4 മുതൽ 9 വരെ നീണ്ട് നിൽക്കും. ഈ വർഷത്തെ ദുബായ് ഡിസൈൻ വീക്കിൽ പ്രശസ്തരായ ഏതാണ്ട് ആയിരത്തോളം ഡിസൈനർമാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുബായ് ഡിസൈൻ വീക്കിന്റെ പതിനൊന്നാമത് പതിപ്പിന്റെ ഭാഗമായി
പ്രദർശനങ്ങൾ, സംവാദങ്ങൾ, പ്രഭാഷണങ്ങൾ, മറ്റു പരിപാടികൾ എന്നിവ അരങ്ങേറും.