പഴം, പച്ചക്കറി തുടങ്ങിയവയുടെ പാക്കേജിങ്, ലേബലിംഗ് എന്നിവയുമായി ബന്ധപ്പെട്ട് സൗദി അറേബ്യ പുതിയ ഒരു നിയമം പ്രഖ്യാപിച്ചു. സൗദി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചറാണ് ഇക്കാര്യം അറിയിച്ചത്.
اعتماد ضوابط تعبئة وتغليف الفواكة والخضار في أسواق النفع العام، لضمان تحقيق جودة وسلامة المنتجات الغذائية. pic.twitter.com/lqlLDzFRWR
— وزارة البيئة والمياه والزراعة (@MEWA_KSA) September 18, 2025
ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയിലെ പൊതു മാർക്കറ്റുകളിൽ വിൽക്കുന്ന എല്ലാ കാർഷിക ഉൽപ്പന്നങ്ങളുടെയും പാക്കേജുകളിൽ ഉൽപ്പന്നത്തിന്റെ പേര്, തൂക്കം, പാക്ക് ചെയ്ത തീയതി, ഉത്പാദക രാജ്യം, ഉത്പാദകന്റെ അല്ലെങ്കിൽ വിതരണക്കാരുടെ വിവരങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കേണ്ടതാണ്. ഇതോടൊപ്പം ഉത്പാദകരുടെ അഗ്രികൾച്ചർ രജിസ്‌ട്രേഷൻ നമ്പർ, പേര്, ലോഗോ എന്നിവയും ഉൾപ്പെടുത്തേണ്ടതാണ്.
കാർഷിക ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും, അവ വിതരണം ചെയ്യുന്ന അവസരത്തിൽ അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനം. ഈ നിയമം കൃത്യമായി പാലിക്കാൻ നിക്ഷേപകരോടും, ഉത്പാദകരോടും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇതിന് പുറമെ പാക്കേജിങിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ മാനദണ്ഡങ്ങൾ സംബന്ധിച്ചും മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, അല്ലെങ്കിൽ കാർഡ്ബോർഡ് പാക്കേജുകൾ ഈടുനിൽക്കുന്നതും, പുനരുപയോഗിക്കാവുന്നതും, ഫുഡ്-ഗ്രേഡ് വസ്‌തുക്കളിൽ നിർമ്മിച്ചിട്ടുള്ളവയുമായിരിക്കണം.

