എബോള വൈറസ് ബാധ: 3 ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം

GCC News

ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ യു എ ഇ അധികൃതർ നിർദ്ദേശം നൽകി. 2026 മെയ് 30-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

MoFA advises UAE nationals, residents against travel to Uganda, Democratic Republic of Congo, South Sudan unless absolutely necessary#WamNews https://t.co/HMswXUb1nl pic.twitter.com/ZcfBmSIroy— WAM English (@WAMNEWS_ENG) May 30, 2026

യു എ ഇ വിദേശകാര്യ മന്ത്രാലയമാണ് (MoFA) പൗരന്മാർക്കും നിവാസികൾക്കും ഇത്തരം ഒരു നിർദ്ദേശം നൽകിയിരിക്കുന്നത്. ഇബോള വൈറസ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങളിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്തരം ഒരു നിർദ്ദേശം.