രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2026 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. 2026 മെയ് 31-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
في إطار الجهود الوطنية لتوفير بيئة عمل آمنة، وضمان سلامة العمال خلال أشهر الصيف، تُعلن وزارة العمل عن بدء تطبيق القرار الوزاري رقم 17 لسنة 2021 بشأن الاحتياطات اللازمة لحماية العمال من الإجهاد الحراري، حيث يُحظر تشغيل العمال في الأماكن المكشوفة من الساعة 10:00 صباحاً إلى 3:30… pic.twitter.com/yNCbS1O67m— وزارة العمل (@MOLQTR) May 31, 2026
2026 ജൂൺ 1 മുതൽ 2026 സെപ്റ്റംബർ 15 വരെയുള്ള കാലയളവിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഈ കാലയളവിൽ ഖത്തറിലെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 3:30 വരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്.
വേനൽക്കാലത്ത് തുറന്ന തൊഴിലിടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണിത്. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

