കുവൈറ്റ്: വേനൽ മാസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഡെലിവറി ബൈക്കുകൾക്ക് കർശന നിരോധനം

GCC News

2026 ജൂൺ 1 മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഡെലിവറി ബൈക്കുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയതായി കുവൈറ്റ് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും വേനൽ മാസങ്ങളിൽ ഏർപ്പെടുത്തുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേളയുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള രാജ്യത്തെ മുഴുവൻ റോഡുകളിലും, മേഖലകളിലും പ്രവർത്തിക്കുന്ന ഡെലിവറി ബൈക്കുകൾക്ക് ബാധകമാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.