ഖത്തർ: 2026 ജൂൺ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

GCC News

2026 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2026 മെയ് 31-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

QatarEnergy announces the fuel prices for the month of June 2026#Qatar #fuel #gasoline #diesel pic.twitter.com/W93zPuIEjW— QatarEnergy (@qatarenergy) May 31, 2026

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ പ്രീമിയം പെട്രോൾ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്.

2026 ജൂൺ മാസത്തിലെ ഖത്തറിലെ ഇന്ധന വില:

  • പ്രീമിയം പെട്രോൾ – ലിറ്ററിന് 2.00 റിയാൽ. (2026 മെയ് മാസത്തിൽ ലിറ്ററിന് 1.90 റിയാൽ)
  • സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.10 റിയാൽ. (2026 മെയ് മാസത്തിൽ ലിറ്ററിന് 2.10 റിയാൽ)
  • ഡീസൽ – ലിറ്ററിന് 2.05 റിയാൽ. (2026 മെയ് മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)