ഒമാൻ: സാമൂഹിക മാധ്യമങ്ങളിലൂടെ അനധികൃത ടൂറിസം സ്ഥാപനങ്ങളെ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

Oman

അനധികൃത ടൂറിസം സ്ഥാപനങ്ങളുടെ പ്രചാരണത്തിനായി സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷനാണ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത ടൂറിസം സ്ഥാപനങ്ങളുടെ പ്രചാരണത്തിനായി സാമൂഹിക മാധ്യമങ്ങൾ, മറ്റു ഇലക്ട്രോണിക് പ്രതലങ്ങൾ എന്നിവ ഉപയോഗിക്കരുതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചില സാമൂഹിക മാധ്യമ അക്കൗണ്ടുകളും, വെബ്സൈറ്റുകളും ലൈസൻസ് ഇല്ലാത്ത ഹോട്ടലുകൾ, റസ്റ്റ്ഹൌസുകൾ, ഗ്രീൻ ഇന്നുകൾ തുടങ്ങിയ ടൂറിസം സ്ഥാപനങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ഇത്തരം സ്ഥാപനങ്ങൾ ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസത്തിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നവയാണെന്നും, അതിനാൽ ഇവയുടെ പ്രചാരണം നടത്തുന്നത് നിയമലംഘനമാണെന്നും ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.