നവംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 876 മില്യൺ ദിർഹം രേഖപ്പെടുത്തി

featured GCC News

2025 നവംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 876 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

നവംബർ മാസത്തിലെ വില്പനയുടെ കണക്കുകൾ പ്രകാരം ഇത് റെക്കോർഡാണ്.

2024 നവംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2025 നവംബറിൽ വിൽപ്പനയിൽ 16 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും വിൽപ്പന രേഖപ്പെടുത്തിയിരിക്കുന്നതും 2025 നവംബർ മാസത്തിലാണ്.