എമിറേറ്റിൽ 595 ബസ് ഷെൽട്ടറുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഡിസംബർ 7-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Dubai’s Roads and Transport Authority (RTA) completes 595 public bus passenger shelters as part of a wider project to deliver 762 shelters across several key areas in Dubai. The project has now reached 89% completion across all phases. The new shelters will serve a substantial… pic.twitter.com/ZNZ9k8drzq
— Dubai Media Office (@DXBMediaOffice) December 7, 2025
എമിറേറ്റിലെ പ്രധാന ഇടങ്ങളിലായി 762 ബസ് ഷെൽട്ടറുകൾ നിർമ്മിക്കുന്നത് ലക്ഷ്യമിട്ട് RTA നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. ഈ പദ്ധതി 89 ശതമാനം പൂർത്തിയാക്കിയതായി RTA വ്യക്തമാക്കിയിട്ടുണ്ട്.

ദുബായിലെ വിവിധ ഇടങ്ങളിലായി നിർമ്മിച്ചിട്ടുള്ള ഈ ബസ് ഷെൽട്ടറുകൾ നിരവധി ബസ് റൂട്ടുകളിൽ യാത്ര ചെയ്യുന്നവർക്ക് പ്രയോജനപ്പെടുന്നതായി RTA കൂട്ടിച്ചേർത്തു. ആധുനിക നിർമ്മാണ രീതികൾ ഉപയോഗിച്ച് കൊണ്ട് ദുബായ് നഗരത്തിന് ഇണങ്ങുന്ന രൂപഭംഗിയോടെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
Cover Image: Dubai Media Office.

