ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ പാർക്ക് തുറന്നു. 2025 ഡിസംബർ 16-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Under the directives of the UAE President, and marking Bahrain National Day, @AbuDhabiDMT has opened King Hamad Bin Isa Al Khalifa Park in Abu Dhabi, reflecting the strength of the deep UAE-Bahrain relations and highlighting the wide-ranging connections between the two nations. pic.twitter.com/MUmW9X382Q
— مكتب أبوظبي الإعلامي (@ADMediaOffice) December 16, 2025
യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (DMT) ഈ പാർക്ക് തുറന്ന് കൊടുത്തത്.
ബഹ്റൈന്റെ 54-മത് ദേശീയ ദിനാഘോഷങ്ങളുടെ സ്മാരകമായാണ് ഈ പാർക്ക് തുറന്ന് കൊടുത്തത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് അടിവരയിടുന്നു.
1100 ഗാഫ് മരങ്ങളുള്ള ഈ പാർക്ക് കുടുംബങ്ങൾക്കും, ഫിറ്റ്നസ് പ്രേമികൾക്കും, പ്രകൃതി സ്നേഹികൾക്കും ഒരുപോലെ ഉപയോഗപ്പെടുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പ്രകൃതിരമണീയമായ പാതകൾ, മരങ്ങളുടെ വിശാലമായ മേലാപ്പ്, സൈക്കിൾ പാത, 700 മീറ്റർ നീളമുള്ള എയർകണ്ടീഷൻ ചെയ്ത നടപ്പാത, യോഗ, ധ്യാനം എന്നിവയ്ക്കുള്ള പ്രത്യേക ഇടം തുടങ്ങിയവ ഈ പാർക്കിന്റെ പ്രത്യേകതയാണ്.
Cover Image: Abu Dhabi Media Office.

