ദുബായ്: പുതുവത്സര വേളയിൽ വിവിധ ഇടങ്ങളിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കും

GCC News

ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ദുബായ് നഗരത്തിലെ വിവിധ ഇടങ്ങളിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2025 ഡിസംബർ 26-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2026-നെ വരവേൽക്കുന്നതിനായി ദുബായിലെ 40 ഇടങ്ങളിലായി 48 അതിശയിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങൾ അരങ്ങേറുമെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചിട്ടുണ്ട്. ഇതിൽ ദുബായ് നഗരത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളും, വാണിജ്യമേഖലകളും, ഹോട്ടലുകളും ഉൾപ്പെടുന്നു.

ദുബായ് സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസിയുടെ (SIRA) മേൽനോട്ടത്തിലാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്. പുതുവത്സര വേളയിൽ കരിമരുന്ന് പ്രദർശനങ്ങൾ അരങ്ങേറുന്ന ഇടങ്ങളുടെ ഒരു മാപ്പ് ദുബായ് പോലീസ് പങ്ക് വെച്ചിട്ടുണ്ട്.

Source: Dubai Police.

2026-ലെ പുതുവത്സര വേളയിൽ ദുബായിലെ താഴെ പറയുന്ന ഇടങ്ങളിൽ കരിമരുന്ന് പ്രദർശനങ്ങൾ അരങ്ങേറുന്നതാണ്:

  • Burj Khalifa
  • Downtown Dubai
  • Palm Jumeirah
  • Dubai Festival City
  • Dubai Creek Harbour
  • Bluewaters – The Beach – JBR
  • Burj Al Arab
  • Expo City Dubai
  • Global Village
  • Atlantis The Palm
  • Palm Jebel Ali
  • Nikki Beach Resort & Spa
  • Voco Monaco Dubai – The World Islands
  • Sofitel The Palm Dubai
  • Dubai Frame
  • J1 Beach – La Mer
  • Nammos Restaurant
  • BVLGARI Resort & Residences
  • Four Seasons Resort Jumeirah Beach
  • Atlantis The Royal
  • One & Only The Palm
  • One & Only Royal Mirage
  • Le Royal Meridien Beach Resort & Spa
  • Banyan Tree Dubai
  • Al Seef
  • Jumeirah Beach Hotel
  • Madinat Jumeirah
  • Bluewaters
  • Dubai Parks & Resorts / Motiongate Dubai
  • Topgolf Dubai
  • Arabian Ranches Golf Club
  • Dubai International Stadium
  • Emirates Golf Club
  • Trump International Golf Club
  • Town Square – Nshama
  • Address Montgomerie Dubai
  • JA Jebel Ali Beach Hotel
  • Bab Al Shams Desert Resort
  • Marmoom Oasis
  • Hatta

ഈ ഇടങ്ങളിലെ കരിമരുന്ന് പ്രദർശനങ്ങളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ, സുരക്ഷാ തയ്യാറെടുപ്പുകൾ എന്നിവ വിശകലനം ചെയ്‌തതായി ദുബായ് പോലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്.