സൗദി അറേബ്യ: റിയാദ് മെട്രോ റെഡ് ലൈൻ വികസന പദ്ധതിയുടെ കരാർ അനുവദിച്ചു

featured GCC News

റിയാദ് മെട്രോയുടെ റെഡ് ലൈൻ വികസിപ്പിക്കുന്നതിനുള്ള ഒരു കരാറിന് അനുമതി നൽകി. റോയൽ കമ്മിഷൻ ഫോർ റിയാദ് സിറ്റിയാണ് (RCRC) ഈ കരാർ അനുവദിച്ചിരിക്കുന്നത്.

അഞ്ച് പുതിയ സ്റ്റേഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് റിയാദ് മെട്രോ റെഡ് ലൈൻ 8.4 കിലോമീറ്റർ കൂടി നീട്ടുന്നതിനുള്ള കരാറാണിത്. കിംഗ് സൗദ് യൂണിവേഴ്സിറ്റി മുതൽ ദിരിയഹ് ഗേറ്റ് ഡവലപ്മെന്റ് മേഖല വരെ റിയാദ് മെട്രോ റെഡ് ലൈൻ സേവനങ്ങൾ നീട്ടുന്നതിന്റെ ഭാഗമായാണിത്.

8.4 കിലോമീറ്റർ നീളമുള്ള ഈ പുതിയ റൂട്ടിൽ 1.3 കിലോമീറ്റർ നീളത്തിലുള്ള ഉയർന്ന പാത, 7.1 കിലോമീറ്റർ നീളത്തിലുള്ള തുരങ്ക പാത എന്നിവ ഉൾപ്പെടുന്നു. ഈ റൂട്ടിലെ അഞ്ച് പുതിയ സ്റ്റേഷനുകളിൽ രണ്ടെണ്ണം ഉയർന്ന പാതയുടെ ഭാഗവും, മൂന്നെണ്ണം തുരങ്ക പാതയുടെ ഭാഗമായുമാണ് നിർമ്മിക്കുന്നത്.