യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

2026 ജനുവരി 13-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. അബുദാബിയിലെ ഖസ്ർ അൽ ബഹറിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.

കൂടിക്കാഴ്ചയ്ക്കിടെ, യു എ ഇയുടെ സേവനത്തിനായി ഇരുവരും നടത്തിയ ഒരുമിച്ചുള്ള യാത്രയിലെയും അതിന്റെ നേട്ടങ്ങളുടെയും പ്രധാന നിമിഷങ്ങൾ എടുത്തുകാണിക്കുന്ന ഒപ്പിട്ട ഒരു സ്മാരക ഫോട്ടോ ആൽബം പ്രസിഡന്റ് ദുബായ് ഭരണാധികാരിയ്ക്ക് സമ്മാനിച്ചു.

Source: WAM.

യു എ ഇ ഫെഡറൽ പ്രധാനമന്ത്രിയായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ചുതമതലയേറ്റത്തിന്റെ ഇരുപതാം വാർഷികവേളയുടെ ആഘോഷമെന്ന രീതിയിലായിരുന്നു ഇത്.

ആൽബത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ഒരു സന്ദേശത്തിൽ, ഈ അനുഗ്രഹീത യാത്രയിലുടനീളം H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ യു എ ഇ പ്രസിഡന്റ് അഭിമാനം പ്രകടിപ്പിക്കുകയും, അദ്ദേഹത്തിന്റെ പ്രചോദനാത്മകവും അസാധാരണവുമായ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തു.