ഖത്തർ: ദോഹ മെട്രോയുടെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഡേ പാസ് പുറത്തിറക്കുന്നു

GCC News

ദോഹ മെട്രോയുടെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 3 റിയാലിന് ദിവസം മുഴുവൻ മെട്രോയിൽ യാത്ര ചെയ്യാൻ അനുമതി നൽകുന്ന പ്രത്യേക ഡേ പാസ് പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു. 2022 മെയ് 7-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഉപഭോക്താക്കൾക്ക് 3 റിയാൽ മൂല്യമുള്ള ഈ ഡേ പാസ് 2022 മെയ് 8, 9, 10 തീയതികളിൽ മാത്രമാണ് ലഭ്യമാക്കുന്നത്. ട്രാവൽ കാർഡ് വെന്റിങ്ങ് മെഷീനുകളിൽ നിന്നും, ഗോൾഡ് ക്ലബ് ഓഫീസുകളിൽ നിന്നും ഈ പാസ് ലഭ്യമാണ്.

പേപ്പർ ടിക്കറ്റുകൾക്ക് മാത്രമാണ് ദോഹ മെട്രോ ഈ പ്രത്യേക ആനുകൂല്യം ലഭ്യമാക്കുന്നത്.