വേൾഡ് ഓഫ് കോഫി എക്സിബിഷന്റെ അഞ്ചാമത് പതിപ്പ് 2026 ജനുവരി 18-ന് ദുബായിൽ ആരംഭിക്കും. 2026 ജനുവരി 15-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
World of Coffee Dubai, the largest coffee industry exhibition in the region, is set to kick off from 18–20 January 2026 at the Dubai World Trade Centre, featuring more than 450 global exhibitors. pic.twitter.com/VDCqFuWDiO
— Dubai Media Office (@DXBMediaOffice) January 15, 2026
ഈ പ്രദർശനം 2026 ജനുവരി 18 മുതൽ ജനുവരി 20 വരെ നീണ്ട് നിൽക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് അഞ്ചാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
ഇത്തവണത്തെ വേൾഡ് ഓഫ് കോഫി ദുബായ് എക്സിബിഷനിൽ ആഗോളതലത്തിലെ 450-ൽ പരം പ്രദർശകർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും, വടക്കൻ ആഫ്രിക്കയിലും കാപ്പിയ്ക്കുള്ള പ്രാധാന്യത്തിന് അടിവരയിടുന്നതാണ് ഈ പ്രദർശനം.
മേഖലയിൽ നിന്നുള്ളതും, ലോകത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ളതുമായ കാപ്പി കർഷകർ, നിർമ്മാതാക്കൾ, വിതരണക്കാർ, വ്യാപാരികൾ, ചില്ലറ വിൽപനക്കാർ തുടങ്ങിയവരെ ഒത്ത് ചേർക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പ്രദർശനം സംഘടിപ്പിക്കുന്നത്.
Cover Image: Dubai Media Office.

