രാജ്യത്തെ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈ വർഷത്തെ റമദാനിലെ പ്രവർത്തിസമയം സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിപ്പ് നൽകി. 2026 ഫെബ്രുവരി 17-നാണ് QCB ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تعميم بشأن ساعات العمل خلال شهر رمضان المبارك.#مصرف_قطر_المركزي pic.twitter.com/U4i5L62bsp
— مصرف قطر المركزي (@QCBQATAR) February 17, 2026
ഈ അറിയിപ്പ് പ്രകാരം റമദാനിൽ ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തിസമയം ദിനവും അഞ്ച് മണിക്കൂറാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
ഇത് പ്രകാരം ഇത്തരം സ്ഥാപനങ്ങൾ റമദാനിൽ രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെയായിരിക്കും പ്രവർത്തിക്കുന്നത്.

