ഒമാൻ: ദേശീയ പതാക, ദേശീയ ചിഹ്നം മുതലായവയെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ലഭിക്കും

GCC News

രാജ്യത്തെ ദേശീയ പതാക, ദേശീയ ചിഹ്നം മുതലായവയെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ നൽകുന്നത് ലക്ഷ്യമിട്ടുള്ള ഒരു നിയമത്തിന് ഒമാൻ അംഗീകാരം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാനിലെ ദേശീയ പതാക, ദേശീയ ചിഹ്നം, ദേശീയ ഗാനം മുതലായവയെ മനഃപൂർവം അപമാനിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് ഈ പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ’99/2026′ എന്ന ഉത്തരവ് പ്രകാരം, ഒമാനിലെ ദേശീയ പതാക, ചിഹ്നം, ദേശീയ ഗാനം എന്നിവ സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകൾ ദേശീയ ചിഹ്നങ്ങളോട് വിദ്വേഷമോ അവജ്ഞയോ പ്രകടിപ്പിക്കുന്ന പ്രവൃത്തികൾക്ക് ശിക്ഷാ നടപടികൾ ഏർപ്പെടുത്തിക്കൊണ്ട് ഭേദഗതി ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒമാനിൽ ഒരു രാജ്യകീയ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

ഈ ഭേദഗതി പ്രകാരം, ഒമാനിലെ ദേശീയ പതാകയോ സംസ്ഥാന ചിഹ്നമോ മനഃപൂർവ്വം താഴെയിറക്കുകയോ, കേടുവരുത്തുകയോ, അല്ലെങ്കിൽ വെറുപ്പോ അവജ്ഞയോ പ്രകടമാക്കുന്ന മറ്റേതെങ്കിലും പ്രവൃത്തി ചെയ്യുകയോ ചെയ്തുകൊണ്ട് അവഹേളിക്കുന്നവർക്കും, ദേശീയ ഗാനത്തെ സംസാരം, എഴുത്ത്, ആംഗ്യങ്ങൾ, വക്രീകരണം, അല്ലെങ്കിൽ വെറുപ്പോ അവജ്ഞയോ പ്രകടമാക്കുന്ന മറ്റ് പ്രവൃത്തികൾ എന്നിവയിലൂടെ മനഃപൂർവ്വം അവഹേളിക്കുന്നവർക്കും തടവുശിക്ഷ ലഭിക്കുന്നതാണ്.

ഈ പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ നിയമ പ്രകാരം, ഇത്തരം കുറ്റകൃത്യങ്ങൾക്ക് മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.