2026 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള ഔദ്യോഗിക രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2026 ഫെബ്രുവരി 25-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
Registration for Hajj 1447 AH (2026 AD) begins today for Saudi citizens and residents wishing to perform Hajj. Register now via the Nusuk App: https://t.co/yCTVqxCaMW
— Ministry of Hajj and Umrah (@MoHU_En) February 24, 2026
or visit https://t.co/FgsfcI7SHd.
We pray for a blessed and accepted Hajj (Hajj Mabrur) pic.twitter.com/6u9XOXzmyB
ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2026 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ പൗരന്മാർക്കും, പ്രവാസികൾക്കും ഈ രജിസ്ട്രേഷൻ നടപടികളിൽ പങ്കെടുക്കാവുന്നതാണ്. സാധുതയുള്ള സൗദി റെസിഡൻസി പെർമിറ്റുകളുള്ള പ്രവാസികൾക്കാണ് ഈ അവസരം ലഭിക്കുന്നത്.
ഇവർക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടലിലൂടെയോ, നുസുക് ആപ്പ് സംവിധാനം ഉപയോഗിച്ചോ രജിസ്ട്രേഷനിൽ പങ്കെടുക്കാവുന്നതാണ്. മുൻപ് ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുത്തിട്ടില്ലാത്ത വ്യക്തികൾക്കും, ഒരു വർഷത്തിന് മുൻപ് അനുവദിച്ചിട്ടുള്ള റെസിഡൻസി പെർമിറ്റുകളുള്ളവർക്കും മുൻഗണന ലഭിക്കുന്നതാണ്.
ചുരുങ്ങിയത് പതിനഞ്ച് വയസ്സ് പൂർത്തിയാക്കിയവരും, അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കുമാണ് ഈ രജിസ്ട്രേഷനിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുന്നത്. ഹജ്ജ് പാക്കേജുകൾ തിരഞ്ഞെടുക്കുന്നതിനുള്ള ബുക്കിംഗ് രജിസ്ട്രേഷൻ 2026 മാർച്ച് 4-ന് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

