യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു. 2026 മാർച്ച് 17-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
UAE President and Indian Prime Minister discuss regional developments#WamNews https://t.co/AfFNU4hKqq pic.twitter.com/l2fPuD3lLo
— WAM English (@WAMNEWS_ENG) March 17, 2026
വർദ്ധിച്ചുവരുന്ന സൈനിക നടപടികൾ ഉൾപ്പടെയുള്ള മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അവ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
യു എ ഇയെയും മേഖലയിലെ മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നതായി നരേന്ദ്ര മോദി ആവർത്തിച്ച് വ്യക്തമാക്കി. യു എ ഇയുടെ സുരക്ഷ, പരമാധികാരം, ജനങ്ങളുടെ സുരക്ഷ എന്നിവ ഉയർത്തിപ്പിടിക്കാൻ സ്വീകരിക്കുന്ന നടപടികളിൽ ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കൂടുതൽ പ്രതിസന്ധികൾ തടയുന്നതിനും, പ്രാദേശിക, അന്തർദേശീയ സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനുമായി, സംഭാഷണത്തിനും നയതന്ത്രത്തിനും മുൻഗണന നൽകികൊണ്ട് സംഘർഷം ഉടനടി നിർത്തേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും അടിവരയിട്ടു.
WAM

