ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിച്ചുളള റൈഡ്-ഹെയ്ലിംഗ് ടാക്സി സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചതായി ദുബായ് ടാക്സി കമ്പനി അറിയിച്ചു. 2026 ഏപ്രിൽ 2-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai Taxi Company, in partnership with Baidu Inc. launches driverless commercial ride-hailing taxi services in Dubai via the Apollo Go app, marking the platform’s first international app deployment and a major milestone in the region. The launch of commercial driverless taxis is… pic.twitter.com/HNi6lwgDgD
— Dubai Media Office (@DXBMediaOffice) April 2, 2026
ബൈഡു ഇൻകോർപ്പറേറ്റഡുമായി സഹകരിച്ചാണ് ദുബായ് ടാക്സി കമ്പനി ഈ സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. അപ്പോളോ ഗോ ആപ്പ് വഴി ദുബായിൽ ഈ റൈഡ്-ഹെയ്ലിംഗ് ടാക്സി സേവനങ്ങൾ ലഭിക്കുന്നതാണ്.
ഇത് ഈ പ്ലാറ്റ്ഫോമിന്റെ ആദ്യത്തെ അന്താരാഷ്ട്ര ആപ്പ് വിന്യാസവും മേഖലയിലെ ഒരു പ്രധാന നാഴികക്കല്ലുമാണെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.

ആദ്യ വർഷം 50 വാഹനങ്ങൾ നിരത്തിലിറക്കിക്കൊണ്ടായിരിക്കും ഈ പദ്ധതി ആരംഭിക്കുന്നത്. അടുത്ത കുറച്ച് വർഷത്തിനുള്ളിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ എണ്ണം ഘട്ടം ഘട്ടമായി 1,000-ത്തിലധികം ആയി വർദ്ധിപ്പിക്കുന്നതാണ്.
Cover Image: Dubai Media Office

