സൗദി അറേബ്യ: ഏപ്രിൽ 14 വരെ ശക്തമായ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2026 ഏപ്രിൽ 14, ചൊവാഴ്ച വരെ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഏപ്രിൽ 10-നാണ് സൗദി അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിൽ ഏപ്രിൽ 10 മുതൽ ഏപ്രിൽ 14 വരെ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്. ഈ മഴ അസീർ, ജസാൻ, നജ്‌റാൻ, അൽ ബാഹ, മക്ക, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, ഖാസിം, നോർത്തേൺ ബോർഡേഴ്സ് തുടങ്ങിയ മേഖലകളിൽ ലഭിക്കുന്നതാണ്.

ഈ കാലയളവിൽ ജാഗ്രത പുലർത്താനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ, താഴ്വരകൾ എന്നിവ ഒഴിവാക്കാനും, ജലാശലങ്ങളിൽ നീന്താനിറങ്ങരുതെന്നും സൗദി സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.