യു എ ഇ – ഒമാൻ റെയിൽ ശൃംഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നാല്പത് ശതമാനത്തോളം പൂർത്തിയാക്കിയതായി ഹഫീത് റെയിൽ അറിയിച്ചു. 2026 ഏപ്രിൽ 18-നാണ് ഹഫീത് റെയിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
40% Complete.. A Success Story Continues
— اسيـــاد ASYAD (@AsyadGroupOman) April 18, 2026
We are proud to announce the completion of 40% of the railway connectivity project between the Sultanate of Oman and the United Arab Emirates, one of the region's most significant strategic projects reshaping and transforming the… pic.twitter.com/HonjXnUicf
ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവർ സംയുക്തമായാണ് ഹഫീത് റെയിലിന് രൂപം നൽകിയിരിക്കുന്നത്. ഒമാനിലെയും, യു എ ഇയിലെയും വാണിജ്യ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഈ റെയിൽ പാത ലക്ഷ്യമിടുന്നു.
238 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നതിനും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും കാരണമാകുന്നതാണ്. അൽ ഐൻ, അൽ ബുറൈമി, വാദി അൽ ജിസ്സി, സൊഹാർ എന്നിവയുൾപ്പെടെ നിരവധി തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഈ പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നു.

