ഏതാനം തൊഴിൽ മേഖലകളിലെ പ്രവാസികളുടെ വിസകൾ മറ്റു തൊഴിൽ മേഖലകളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റിൽ ആരംഭിച്ചു. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഇക്കാര്യം അറിയിച്ചത്.
بدء السماح بانتقال العمالة من القطاعات المحظورة إلى خارجها وفق ضوابط محددة ولمدة مؤقتة خلال ساعة #الهيئة_العامة_للقوى_العاملة #manpower_kuwait pic.twitter.com/U5IDftCZqM
— الهيئة العامة للقوى العاملة (@manpowerkwt) April 30, 2026
പ്രവാസികളുടെ വിസ ട്രാൻസ്ഫർ നടപടികൾ 2026 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ നടപടികൾ 2026 ജൂൺ 30 വരെ തുടരുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ ‘അഷാൽ കമ്പനീസ്’ ഓൺലൈൻ സംവിധാനത്തിലൂടെ സമർപ്പിക്കാവുന്നതാണ്. ഇതിനായി നിലവിലുള്ള തൊഴിലുടമയിൽ നിന്നുള്ള അനുമതി ആവശ്യമാണ്.
ചെറുകിട, ഇടത്തരം സംരംഭങ്ങൾ, വ്യവസായം, കൃഷി, കന്നുകാലികൾ, മത്സ്യബന്ധനം തുടങ്ങിയ തൊഴിൽ മേഖലകളിലാണ് ഇത്തരം വിസ ട്രാൻസ്ഫർ അനുവദിക്കുന്നത്.

