ദുബായ് മെട്രോ ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങൾ മുഹമ്മദ് ബിൻ റാഷിദ് ഉദ്ഘാടനം ചെയ്തു

GCC News

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ടണലിംഗ് പ്രവർത്തനങ്ങൾ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

ആകെ മുപ്പത് കിലോമീറ്റർ നീളമുള്ള ബ്ലൂ ലൈൻ റൂട്ടിൽ 15.5 കിലോമീറ്റർ തുരങ്കപാതയുണ്ട്. മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പടെ 14 മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടുത്തിയാണ് ബ്ലൂ ലൈൻ നിർമ്മിക്കുന്നത്.

Source: Dubai Media Office.

ബ്ലൂ ലൈനിൽ ഏഴ് എലവേറ്റഡ് മെട്രോ സ്റ്റേഷനുകളും നാല് ഭൂഗർഭ സ്റ്റേഷനുകളും ഉൾപ്പെടുന്നു.

2025 ജൂൺ 9-നാണ് ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. കേവലം ആറ് മാസത്തെ സമയം കൊണ്ട് ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ പന്ത്രണ്ട് ശതമാനം പൂർത്തിയാക്കിയതായി 2025 ഡിസംബറിൽ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചിരുന്നു.

ദുബായ് മെട്രോ ബ്ലൂ ലൈൻ 2029-ൽ പ്രവർത്തനമാരംഭിക്കുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. ആകെ 56 ബില്യൺ ദിർഹം നിക്ഷേപമുള്ള ബ്ലൂ ലൈൻ പദ്ധതി പൂർത്തിയാകുന്നതോടെ ദുബായ് മെട്രോയുടെ ഭാഗമായുള്ള റെയിൽവേ ശൃംഖലയുടെ ആകെ നീളം 131 കിലോമീറ്റർ ആകുന്നതാണ്.