ബസ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) എഐ നിയന്ത്രിത സ്മാർട്ട് ഡാഷ്‌ബോർഡുകൾ നടപ്പിലാക്കി. 2026 ജൂൺ 8-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority introduces AI powered smart dashboards at its Bus Operations Control Centre, enhancing real time bus service management. The system has reduced early departures by more than 68%, improved response times through rapid bus deployment,… pic.twitter.com/ZQ2kL9jnhF
— Dubai Media Office (@DXBMediaOffice) June 8, 2026
തത്സമയ ബസ് സർവീസ് മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ബസ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ ദുബായ് RTA കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ഡാഷ്‌ബോർഡുകൾ നടപ്പിലാക്കിയിരിക്കുന്നത്.
ബസുകളുടെ നേരത്തെയുള്ള പുറപ്പെടലുകൾ 68%-ത്തിലധികം കുറയ്ക്കുന്നതിന് ഈ സംവിധാനത്തിലൂടെ സാധിച്ചതായി RTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന് പുറമെ, വേഗത്തിലുള്ള ബസ് വിന്യാസത്തിലൂടെ പ്രതികരണ സമയം മെച്ചപ്പെടുത്തുന്നതിനും, ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി സേവനങ്ങൾ നൽകുന്നതിനും, ഓട്ടോമേറ്റഡ് അലേർട്ടുകൾ വഴി ഉപഭോക്തൃ സേവനം ശക്തിപ്പെടുത്തുന്നതിനും ഈ എഐ നിയന്ത്രിത സ്മാർട്ട് ഡാഷ്‌ബോർഡുകൾ സഹായകമായിട്ടുണ്ടെന്ന് RTA കൂട്ടിച്ചേർത്തു.

