ഗ്ലോബൽ വില്ലേജ് സീസൺ 27: വിഐപി പാക്കേജുകളുടെ വിവരങ്ങൾ പ്രഖ്യാപിച്ചു

featured GCC News

2022 ഒക്ടോബർ 25 മുതൽ ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസണിൽ സന്ദർശകർക്കായൊരുക്കുന്ന വിഐപി പാക്കുകളുടെ വിവരങ്ങൾ പ്രഖ്യാപിച്ചു. നാല് വിഐപി പാക്കുകളാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവയുടെ വില്പന 2022 സെപ്റ്റംബർ 24 മുതൽ വിർജിൻ മെഗാസ്റ്റോർ ടിക്കറ്റ് വെബ്സൈറ്റിലൂടെ ആരംഭിക്കുന്നതാണ്. സന്ദർശകർക്ക് അധികമൂല്യമുള്ള അനുഭവങ്ങളും, പാരിതോഷികങ്ങളും നൽകുന്ന ഗ്ലോബൽ വില്ലേജ് വി ഐ പി പാക്കുകൾ വിർജിൻ മെഗാസ്റ്റോർ ടിക്കറ്റ് വെബ്സൈറ്റിലൂടെ മാത്രമാണ് ഓൺലൈനിൽ ലഭ്യമാക്കുന്നത്. 2022 സെപ്റ്റംബർ 17 മുതൽ 22 വരെ ഇത്തരം പാക്കുകൾ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്.

Gold VIP Pack [Image Source: globalvillage.ae]

വളരെ പരിമിതമായ അളവിൽ മാത്രമാണ് ഗ്ലോബൽ വില്ലേജ് വി ഐ പി പാക്കുകൾ ലഭ്യമാക്കുന്നത്. ഈ പാക്കുകളൊന്നിൽ ഒരു സ്വർണ്ണ നാണയം ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നും, ഇത് ലഭിക്കുന്ന ഭാഗ്യശാലിക്ക് 27000 ദിർഹം സമ്മാനമായി ലഭിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.

വിഐപി പാർക്കിംഗ് സ്റ്റിക്കറുകൾ, വിഐപി പാർക്കിംഗ് കാർഡുകൾ, വിഐപി എൻട്രി ടിക്കറ്റുകൾ, വിഐപി വണ്ടർ പാസ് കാർഡുകൾ, ഗ്ലോബൽ വില്ലേജിലെ പ്രീമിയം വിനോദപരിപാടികളിലേക്കുള്ള ടിക്കറ്റുകൾ, റമദാൻ കാലയളവിൽ ഉപയോഗിക്കാവുന്ന ‘മജ്ലിസ് ഓഫ് ദി വേൾഡ്’ റിസർവേഷനുകൾ, മറ്റു ആനുകൂല്യങ്ങൾ തുടങ്ങിയവ വിഐപി പാക്കുകളിലൂടെ സന്ദർശകർക്ക് ലഭിക്കുന്നതാണ്.

Source: WAM.

https://globalvillage.ae/en/vip-packs എന്ന വിലാസത്തിൽ നിന്ന് ഗ്ലോബൽ വില്ലേജ് വി ഐ പി പാക്കുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. വിഐപി പാക്കുകൾ ഉള്ള അതിഥികൾക്ക് ഗ്ലോബൽ വില്ലജ് ആപ്പിലൂടെ ടിക്കറ്റുകൾ, മറ്റു ആനുകൂല്യങ്ങൾ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്.

ഗ്ലോബൽ വില്ലേജ് സീസൺ 27 വിഐപി പാക്കുകൾ:

  • സിൽവർ വിഐപി പാക്ക്: നിരക്ക് – 1600 ദിർഹം. 10000 ദിർഹം അധികമൂല്യമുള്ള അനുഭവങ്ങളും, പാരിതോഷികങ്ങളും ഈ പാക്കിൽ ലഭ്യമാണ്.
  • ഗോൾഡ് വിഐപി പാക്ക്: നിരക്ക് – 1950 ദിർഹം. 13000 ദിർഹം അധികമൂല്യമുള്ള അനുഭവങ്ങളും, പാരിതോഷികങ്ങളും ഈ പാക്കിൽ ലഭ്യമാണ്.
  • പ്ലാറ്റിനം വിഐപി പാക്ക്: നിരക്ക് – 2500 ദിർഹം. 15000 ദിർഹം അധികമൂല്യമുള്ള അനുഭവങ്ങളും, പാരിതോഷികങ്ങളും ഈ പാക്കിൽ ലഭ്യമാണ്.
  • ഡയമണ്ട് വിഐപി പാക്ക്: നിരക്ക് – 6000 ദിർഹം. 28000 ദിർഹം അധികമൂല്യമുള്ള അനുഭവങ്ങളും, പാരിതോഷികങ്ങളും ഈ പാക്കിൽ ലഭ്യമാണ്.

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ 2022 ഒക്ടോബർ 25 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് 2022 ഓഗസ്റ്റ് 4-ന് അധികൃതർ അറിയിച്ചിരുന്നു.

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസണിൽ അതിഥികൾക്ക് ആകാശത്ത് നിന്നുള്ള അത്യാകർഷകമായ കാഴ്ച്ചാനുഭവങ്ങൾ ആസ്വദിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ഇതിനായി ‘ഗ്ലോബൽ വില്ലേജ് ബിഗ് ബലൂൺ’ എന്ന ഹീലിയം ബലൂൺ ഒരുങ്ങിക്കഴിഞ്ഞു.

Cover Image: WAM.