രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ അധികൃതർ ഔദ്യോഗിക അറിയിപ്പ് നൽകി. 2026 മെയ് 18-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
The Eid Al Adha holiday 1447 AH for employees in the public and private sectors will begin on Tuesday, 26 May 2026. Official duty shall resume on Sunday, 31 May 2026.
— Oman News Agency (@ONA_eng) May 18, 2026
ഈ അറിയിപ്പ് പ്രകാരം ഒമാനിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 26, ചൊവാഴ്ച ആരംഭിക്കുന്നതാണ്. ഈ അവധി ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ബാധകമാണ്.
ഈദുൽ അദ്ഹ അവധിദിനങ്ങൾക്ക് ശേഷം പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുടെ പ്രവർത്തനം 2026 മെയ് 31, ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.

