രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 26, ചൊവാഴ്ച മുതൽ ആരംഭിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു. 2026 മെയ് 18-നാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
The Ministry of Human Resources and Emiratisation announced that from Tuesday, 26 May to Friday, 29 May will be a paid official holiday for all private sector employees in the UAE, on the occasion of Arafat Day and Eid Al Adha.
— وزارة الموارد البشرية والتوطين (@MOHRE_UAE) May 18, 2026
Eid Mubarak! #MOHRE #UAE pic.twitter.com/I8xHIDrR3n
യു എ ഇയിലെ സ്വകാര്യ മേഖലയിൽ 2026 മെയ് 26 മുതൽ മെയ് 29, വെള്ളിയാഴ്ച വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് MoHRE വ്യക്തമാക്കിയിട്ടുണ്ട്.
ഈ ദിനങ്ങൾ യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വേതനത്തോടെയുള്ള അവധിദിനങ്ങളായി കണക്കാക്കുന്നതാണ്.
രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 25, തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) നേരത്തെ അറിയിച്ചിരുന്നു.

