വിപുലമായ ആഘോഷപരിപാടികളോടെ ഈദ് അൽ അദ്ഹയെ സ്വാഗതം ചെയ്യുന്നതിനായി ദുബായ് ഒരുങ്ങുന്നു. ദുബായിൽ 2026 മെയ് 22 മുതൽ മെയ് 31 വരെ നഗരവ്യാപകമായി ആഘോഷ പരിപാടികൾ, ഓഫറുകൾ മുതലായവ സംഘടിപ്പിക്കുന്നതാണ്.
تستعدّ دبي لاستقبال عيد الأضحى المبارك باحتفالات تعمّ أرجاء المدينة، وباقات إقامة مميزة، وتجارب عائلية لا تُنسى من 22 حتى 31 مايو الجاري. وكجزء من موسم الوُلفة وتماشياً مع عام الأسرة في الإمارات، تقدم دبي للمواطنين والمقيمين والزوار مجموعة من الفعاليات الثقافية والترفيهية… pic.twitter.com/ZsO6MK6w0x
— Dubai Media Office (@DXBMediaOffice) May 18, 2026
കുടുംബ വർഷത്തോടനുബന്ധിച്ച്, സാംസ്കാരിക, വിനോദ, സമൂഹ അനുഭവങ്ങളുടെ ഒരു പരമ്പരയിലൂടെ ദുബായ് നഗരം നിവാസികളെയും, സന്ദര്ശകരെയും ഒത്തൊരുമിപ്പിക്കുന്നതാണ്. ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ ഭാഗമായുള്ള ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റാണ് ഈ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.
ദുബായിലെ ബീച്ച് ഫ്രണ്ട് റിസോർട്ടുകൾ, ആഡംബര ഹോട്ടലുകൾ, ഫാമിലി ഫ്രണ്ട്ലി ഹോട്ടലുകൾ, മറ്റു ഐക്കോണിക് ഹോസ്പിറ്റാലിറ്റി ഡെസ്റ്റിനേഷനുകൾ എന്നിവിടങ്ങളിൽ പ്രത്യേക ഈദ് ഓഫറുകൾ ഉണ്ടായിരിക്കുന്നതാണ്.

