അൽ ഖലീജ് സ്ട്രീറ്റ് ടണൽ പദ്ധതി 80 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 മെയ് 17-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority completes 80% of Al Khaleej Street Tunnel Project, which extends 1,650 metres from the end of Infinity Bridge ramp in Deira to the intersection of Al Khaleej Street and Al Wuheida Street. It features three lanes in each direction and has a… pic.twitter.com/Q5pI9yqpWi
— Dubai Media Office (@DXBMediaOffice) May 17, 2026
അൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായാണ് ഈ തുരങ്ക പദ്ധതി നടപ്പിലാക്കുന്നത്. ദെയ്റയിലെ ഇൻഫിനിറ്റി ബ്രിഡ്ജ് റാമ്പ് അവസാനിക്കുന്നയിടം മുതൽ അൽ ഖലീജ് സ്ട്രീറ്റ്, അൽ വുഹെയ്ദ സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷൻ വരെ നീളുന്ന അൽ ഖലീജ് സ്ട്രീറ്റ് ടണൽ പദ്ധതിയുടെ ആകെ നീളം 1650 മീറ്ററാണ്.

ഇരുവശത്തേക്കും മൂന്ന് ലെയിനുകളുള്ള ഈ തുരങ്കപാതയിലൂടെ മണിക്കൂറിൽ 12000 വാഹനങ്ങൾക്ക് കടന്ന് പോകാനാകുന്നതാണ്.
അൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായി ആകെ 13 കിലോമീറ്റർ നീളത്തിലുള്ള വികസനപ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. 2030-ഓടെ ഈ മേഖലയിലൂടെയുള്ള യാത്രകൾ 104 മിനിറ്റിൽ നിന്ന് കേവലം 16 മിനിറ്റാക്കി ചുരുക്കുന്നതിനും, ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Cover Image: Dubai Media Office.

