എബോള വൈറസ് വ്യാപനം സംബന്ധിച്ച ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ നിരീക്ഷിച്ച് വരുന്നതായി യു എ ഇ അധികൃതർ വ്യക്തമാക്കി. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (NCEMA) യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ചേർന്ന് സംയുക്തതമായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
NCEMA, Ministry of Health and Prevention monitor Ebola virus developments#WamNews https://t.co/D33YqAMLxZ pic.twitter.com/rJVfFrFL1P— WAM English (@WAMNEWS_ENG) May 30, 2026
പൊതുജനാരോഗ്യ സംരക്ഷണം, സമൂഹത്തിന്റെ സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 2026 മെയ് 30-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു എ ഇ ആരോഗ്യ-പ്രതിരോധ വകുപ്പ് മന്ത്രി അഹമ്മദ് അലി അൽ സയേഗിന്റെ അധ്യക്ഷതയിൽ NCEMA-യുമായി ചേർന്ന നടത്തിയ ഏകോപന യോഗത്തിലാണ് ഇത് സംബന്ധിച്ച അവലോകനം നടന്നത്. ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും ഈ യോഗത്തിൽ പങ്കെടുത്തു.
നിലവിലെ പകർച്ചവ്യാധി സംഭവവികാസങ്ങളിലും അംഗീകൃത ആരോഗ്യ പ്രോട്ടോക്കോളുകൾക്കനുസൃതമായി സംശയിക്കപ്പെടുന്നതോ സ്ഥിരീകരിച്ചതോ ആയ കേസുകൾ കണ്ടെത്താനും പ്രതികരിക്കാനുമുള്ള രാജ്യത്തിന്റെ കഴിവ് ഉൾപ്പെടെ യുഎഇയുടെ തയ്യാറെടുപ്പ് നടപടികളിലുമാണ് ഈ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രസക്തമായ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ദേശീയ പ്രതികരണ ആവശ്യകതകൾ നിറവേറ്റുന്നതിനായി തയ്യാറെടുപ്പ് നടപടികൾ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും യോഗം ഊന്നൽ നൽകി.
വിമാനത്താവളങ്ങളിലെ മുൻകരുതൽ നടപടിക്രമങ്ങളും വ്യോമയാന സംബന്ധിയായ ആരോഗ്യ പ്രോട്ടോക്കോളുകളും ചർച്ചകളിൽ ഉൾപ്പെടുത്തിയിരുന്നു. ആവശ്യമെങ്കിൽ, പ്രാദേശിക ആരോഗ്യ അധികാരികൾ നടത്തുന്ന ക്വാറന്റൈൻ സൗകര്യങ്ങളുടെ തയ്യാറെടുപ്പും യോഗം അവലോകനം ചെയ്തു.
ഔദ്യോഗിക മാർഗങ്ങളിലൂടെ വ്യക്തവും, കൃത്യവും, വിശ്വസനീയവുമായ വിവരങ്ങൾ സമൂഹത്തിന് സമയബന്ധിതമായി എത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊതുജന അവബോധ, ആശയവിനിമയ പദ്ധതി അധികൃതർ അവലോകനം ചെയ്തു. യു എ ഇയിലെ പൊതുജനാരോഗ്യ സ്ഥിതി സുസ്ഥിരമായി തുടരുന്നുവെന്ന് NCEMA-യും ആരോഗ്യ-പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
WAM

