ഹിജ്‌റ പുതുവർഷ അവധി: അബുദാബിയിൽ ടോൾ ഒഴിവാക്കും; വാഹന പാർക്കിംഗ് സൗജന്യം

GCC News

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് അബുദാബിയിൽ 2026 ജൂൺ 15, തിങ്കളാഴ്ച ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കുമെന്ന് ക്യൂ മൊബിലിറ്റി അറിയിച്ചു. 2026 ജൂൺ 12-നാണ് ക്യൂ മൊബിലിറ്റി ഇക്കാര്യം അറിയിച്ചത്.

ഡാർബ് ടോൾ:

ഹിജ്‌റ പുതുവർഷ അവധിദിനത്തിൽ (2026 ജൂൺ 15) അൽ ഖുറം, ഖാൻതൂത് എന്നീ ടോൾ ഗേറ്ററുകളിൽ ഒഴികെ ഡാർബ് ടോൾ ഒഴിവാക്കി നൽകിയിട്ടുണ്ട്. 2026 ജൂൺ 16 മുതൽ സാധാരണ രീതിയിലുള്ള ഡാർബ് ടോൾ തിരികെ ഏർപ്പെടുത്തുന്നതാണ്.

വാഹന പാർക്കിംഗ്:

എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2026 ജൂൺ 15-ന് പാർക്കിംഗ് ഫീ ഒഴിവാക്കി നൽകിയിട്ടുണ്ട്. 2026 ജൂൺ 16 മുതൽ സാധാരണ രീതിയിലുള്ള പാർക്കിംഗ് ഫീസ് ഈടാക്കുന്നതാണ്.