റമദാൻ: യു എ ഇയിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തി

GCC News

കൊറോണാ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യു എ ഇയിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. റമദാനിൽ, യു എ ഇയിലെ അണുനശീകരണ പ്രവർത്തനങ്ങൾ ദിനവും രാത്രി 10 മുതൽ രാവിലെ 6 വരെയായിരിക്കും.

റമദാനിൽ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് നിലവിൽ രാത്രി 8 മുതൽ രാവിലെ 6 വരെയുള്ള സമയക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ ആരോഗ്യ മന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും, നാഷണൽ അതോറിറ്റി ഫോർ എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റും സംയുക്തമായി തീരുമാനിച്ചത്. ഫാർമസികൾ, ഭക്ഷ്യ വിഭവങ്ങളുടെ വിപണന കേന്ദ്രങ്ങൾ, ഗ്രോസറികൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങളോട് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവു എന്നും, യാത്രകൾക്ക് ഉള്ള നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ ഓർമിപ്പിച്ചു.