ഒമാൻ: നിർമ്മാണ സ്ഥലങ്ങളിൽ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ നിർബന്ധമാണെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി

GCC News

നിർമ്മാണ സ്ഥലങ്ങളിൽ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE) നിർബന്ധമായും ഉപയോഗിക്കണമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. 2026 ജൂൺ 17-നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

നിർമ്മാണ സ്ഥലങ്ങളിൽ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ധരിക്കുന്നത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കൊണ്ട് ഏർപ്പെടുത്തിയിട്ടുള്ള ഒരു നിബന്ധനയാണെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഓർമ്മപ്പെടുത്തി.

നിർമ്മാണ കമ്പനികൾ, കരാറുകാർ, തൊഴിലാളികൾ എന്നിവർ സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും എല്ലായ്‌പ്പോഴും സംരക്ഷണ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പാക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.