ഈസ അൽ കബീറിന്റെ വാർഷികം അടയാളപ്പെടുത്തുന്നതിനായി ബഹ്‌റൈൻ ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. 2026 ഓഗസ്റ്റ് 1-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Transportation Ministry launches commemorative stamp marking Year of Isa Al Kabeerhttps://t.co/0sZNaoVbUJ
— Bahrain News Agency (@bna_en) August 1, 2026
ബഹ്‌റൈനിലെ ആധുനിക ഭരണകൂടത്തിന്റെ സ്ഥാപകനും, 1869 മുതൽ 1932 വരെ ബഹ്‌റൈൻ ഭരണാധികാരിയുമായിരുന്ന അന്തരിച്ച H.H. ഈസ അൽ കബീറിന്റെ സ്മരണയ്ക്കായാണ് ഗതാഗത മന്ത്രാലയം ഈ സ്റ്റാമ്പ് പുറത്തിറക്കിയത്. ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ ഈ ചടങ്ങിൽ പങ്കെടുത്തു.

1884 ഓഗസ്റ്റ് 1-ന് മനാമയിൽ ആദ്യത്തെ പോസ്റ്റ് ഓഫീസ് തുറന്നതോടെ ആരംഭിച്ച ബഹ്‌റൈന്റെ തപാൽ മേഖലയുടെ ചരിത്രം രേഖപ്പെടുത്തുന്ന ഒരു സുപ്രധാന ദേശീയ നാഴികക്കല്ലാണ് ഈ സ്മാരക സ്റ്റാമ്പ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Cover Image: Bahrain News Agency.

