നബിദിനം: യു എ ഇയിലെ പൊതു, സ്വകാര്യ മേഖലകളിൽ ഓഗസ്റ്റ് 28-ന് അവധി

GCC News

നബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച യു എ ഇയിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് 7-നാണ് യു എ ഇ ഗവണ്മെന്റ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ ഫെഡറൽ ഗവണ്മെന്റ് ജീവനക്കാർക്കും, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും 2026 ഓഗസ്റ്റ് 28-ന് ശമ്പളത്തോട് കൂടിയ അവധിയായിരിക്കും.

ഈ അവധി വെള്ളിയാഴ്ചയായതിനാൽ, ശനി, ഞായർ വാരാന്ത്യം ആചരിക്കുന്ന ഫെഡറൽ ഗവൺമെന്റ്, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2026 ഓഗസ്റ്റ് 28 വെള്ളിയാഴ്ച മുതൽ ഓഗസ്റ്റ് 30 ഞായറാഴ്ച വരെ മൂന്ന് ദിവസത്തെ ഇടവേള ലഭിക്കുന്നതാണ്.