2026 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2026 ഓഗസ്റ്റ് 31-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
UAE Fuel Price Committee announces prices for September#WamNews https://t.co/YWAu6zDtCF pic.twitter.com/ATkyn5BTOP
— WAM English (@WAMNEWS_ENG) August 31, 2026
ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2026 സെപ്റ്റംബർ മാസത്തിലെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 3.80 ദിർഹം. (2026 ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 3.60 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 3.69 ദിർഹം. (2026 ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 3.49 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 3.61 ദിർഹം. (2026 ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 3.41 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 4.30 ദിർഹം. (2026 ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 3.80 ദിർഹം ആയിരുന്നു)
ഈ പുതുക്കിയ ഇന്ധന വില 2026 സെപ്റ്റംബർ 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്.

